congress

കോട്ടയം : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി നാളെ രാവിലെ 10 . 30ന് കോൺഗ്രസ് സഹകാരികൾ കോട്ടയം കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും. മുൻ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. ഡി.സി.സി. പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, മുൻ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡൻ്റ് കുര്യൻ ജോയി, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, ജാൻസ് കുന്നപ്പള്ളി, യു.പി. ചാക്കപ്പൻ, അഡ്വ.സതീഷ് ചന്ദ്രൻ നായർ, അഡ്വ.ജി.ഗോപകുമാർ തുടങ്ങിയവർ പ്രസംഗിക്കും