കോട്ടയം : ദളിത് വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ കേരള കോൺഗ്രസ് (എം) പ്രതിജ്ഞാബദ്ധമാണെന്ന് ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. ആശങ്കകൾ ദുരീകരിക്കാൻ സർക്കാരുമായി ബന്ധപ്പെടും. സംസ്ഥാന നേതൃയോഗം കോട്ടയം പാർട്ടി ഓഫീസ് ഹാളിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ജില്ലാ നിയോജകമണ്ഡലം കമ്മിറ്റികളും അടിയന്തിരമായി വിളിച്ച് ചേർക്കുവാൻ യോഗം തീരുമാനിച്ചു. ഉഷാലയം ശിവരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടോമി.കെ. തോമസ്, സണ്ണി തെക്കേടം, സ്റ്റീഫൻ ജോർജ് , വിജി എം തോമസ്, ബാബു മനക്കാപറമ്പൻ എന്നിവർ പ്രസംഗിച്ചു.