പൊൻകുന്നം:റോയൽ ബൈപാസിലൂടെ യാത്ര ചെയ്യുന്നവർക്ക് ഭയം ഒഴിയുന്നില്ല.കാരണം അത്രയ്ക്കും അപകടകരമാണ് ഈ വഴി.കുത്തനെയുള്ള കയറ്റവും ഇറക്കവും അപകടം പതിയിരിക്കുന്ന വളവുകളും. മിക്കയിടത്തും ടാറിംഗ് ഇളകി വലിയ കുഴികളായി മാറി.

ടാറിംഗിന്റെ അതിരുകൾ പലയിടത്തും അരയടിയിലധികം ഉയർന്നാണ് നിൽക്കുന്നത്.മഴവെള്ളപ്പാച്ചിലിൽ ഈ കട്ടിംഗുകൾ വലിയ കുഴികളായി മാറി.എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡുകൊടുക്കുമ്പോൾ പല വാഹനങ്ങളും അപകടത്തിൽ പെടാറുണ്ട്. പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ.
പൊൻകുന്നം-പാലാ റോഡിൽ നിന്നു ആരംഭിക്കുന്ന ബൈപാസ് പൊൻകുന്നം തമ്പലക്കാട് വഴിയാണ് കപ്പാടെത്തുന്നത്. കഴിഞ്ഞ വർഷം 7 ലക്ഷം രൂപ ചെലവിട്ട് നടത്തിയ അറ്റകുറ്റപ്പണികളിൽ വലിയ അപാകതകൾ കണ്ടതിനെത്തുടർന്ന് റസിഡന്റ് അസോസിയേഷൻ ആക്ഷേപം ഉന്നയിച്ചിരുന്നു.

ഇനിയും നടപടിയില്ല

റോഡിനെ സംബന്ധിച്ച് പരാതി ഉയർന്നിട്ടും പൊതുമരാമത്ത് വകുപ്പിൽ നിന്നും നടപടി ഉണ്ടാകാതെ വന്നതോടെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് റോഡ് നവീകരണത്തിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കി അപകടമുണ്ടാക്കാത്ത രീതിയിൽ നിർമ്മാണം നടത്താൻ കമ്മിഷൻ ഉത്തരവിട്ടിരുന്നു.എന്നാൽ തുടർനടപടികളൊന്നും ഉണ്ടായില്ല.


ചിത്രംറോയൽ ബൈപാസ് റോഡ്.