കോട്ടയം: തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡിൽ താന്ത്രിക വിദ്യ അഭ്യസിച്ച ദളിത് - പിന്നാക്ക വിഭാഗത്തിലെ യോഗ്യരായവർക്ക് താന്ത്രിക സ്ഥാനം നൽകണമെന്നും ദേവസ്വം ബോർഡിന്റെ ജാതി വിവേചനം അവസാനിപ്പിക്കണമെന്നും വിഷയത്തിൽ സർക്കാർ അടിന്തരമായി ഇടപെടണമെന്നും എസ്.ആർ.പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.കെ രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷിബു മൂലേടം, വൈക്കം രാജു, പി.കെ രാജപ്പൻ, എസ്.മുരളി എന്നിവർ പ്രസംഗിച്ചു.