കോട്ടയം: എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഉഴവൂർ വിജയൻ അനുസ്മരണവും പഠനോപകരണ - അവാർഡ് വിതരണവും നാളെ വൈകിട്ട് നാലിന് പ്രസ്‌ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്.ഡി സുരേഷ് ബാബു യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ വാസവൻ പഠനോപകരണങ്ങളും അവാർഡും വിതരണം ചെയ്യും.