election

എലിക്കുളം: ഇളങ്ങുളം 14-ാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസിലെ (എം) ടോമി ഇടയോടിയില്‍ മത്സരിക്കും. മുന്‍ പഞ്ചായത്തംഗവും കര്‍ഷക യൂണിയന്‍ ജില്ലാ സെക്രട്ടറിയുമാണ്. യു.ഡി.എഫില്‍ നിന്ന് കോണ്‍ഗ്രസ് എലിക്കുളം മണ്ഡലം പ്രസിഡന്റ് ജെയിംസ് ജീരകമാണ് മത്സരിക്കുന്നത്. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്.
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ജോജോ ചീരാംകുഴിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. 16 അംഗ പഞ്ചായത്തില്‍ ഭരണം എല്‍.ഡി.എഫിനാണ്. എല്‍.ഡി.എഫ്.- ഒന്‍പത്, യു.ഡി.എഫ്- നാല്, ബി.ജെ.പി.- രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.