കട്ടപ്പന: ബൈപാസ് റോഡരികിൽ ഭവന നിർമാണ ബോർഡിന്റെ സ്ഥലത്ത് മാലിന്യം കുന്നുകൂടുന്നു. ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമായി ഇവിടെ എത്തുന്നവരാണ് അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളുമടക്കമുള്ല മാലിന്യം തള്ളുന്നത്. രണ്ടാഴ്ച മുമ്പ് നഗരസഭ ശുചീകരണ തൊഴിലാളികൾ ഇവിടെ തള്ളിയ അവശിഷ്ടങ്ങൾ നീക്കം ചെയ്തിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ റോഡ് വശങ്ങളിലും പരിസരത്തും വീണ്ടും മാലിന്യക്കൂമ്പാരം രൂപപ്പെട്ടിരിക്കുകയാണ്. നഗരത്തിലെത്തുന്ന യുവാക്കൾ തണൽ മരങ്ങളുടെ ചുവട്ടിൽ വിശ്രമിക്കാൻ ഇവിടേയ്ക്കാണ് എത്തുന്നത്. അതേസമയം ആളുകൾ എത്തുന്ന സ്ഥലമായിട്ടും മാലിന്യ നക്ഷേപ പെട്ടികൾ ഇവിടെ സ്ഥാപിച്ചിട്ടില്ല.