മൂന്നാർ:മൂന്നാർ ലക്ഷ്മി റോഡിൽ ഒറ്റപ്പാറയിൽ സംരക്ഷണ ഭിത്തിക്കായി പണി നടത്തിയിരുന്ന റോഡിൽ ഇന്നലെ ഉണ്ടായ കനത്ത മഴയെ തുടർന്ന് റോഡ് ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ഒരു മാസക്കാലമായി റോഡിന് റിടേണിംഗ് വാൾ കെട്ടുത്തുന്നതിനായി മണ്ണ് എടുത്ത് മാറ്റി പണികൾ പുരോഗമിച്ചുവരുകയായിരുന്നു. ഇന്നലെയുണ്ടായ കനത്ത മഴയെ തുടർന്ന് റോഡിന്റെ ശേഷിക്കുന്ന ഭാഗം പൂർണ്ണമായും ഇടിഞ്ഞ് വീഴുകയും ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം തടസ്സപ്പെടുകയും ചെയ്തു