കോട്ടയം:കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം ചങ്ങനാശേരി നിയോജകമണ്ഡലം പ്രസിഡന്റ് ലിനുജോബിന്റെ നേതൃത്വത്തിലും കോൺഗ്രസ് നേതാവ് എസ്. ദേവദാസിന്റെ നേതൃത്വത്തിലും അമ്പതോളം പ്രവർത്തകർ എൻ.സി.പിയിൽ ചേർന്നു. ജില്ലാ പ്രസിഡന്റ് എസ്.ഡി.സുരേഷ് ബാബു പ്രവർത്തകരെ ഷാളണിയിച്ചു സ്വീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമിതി അംഗം ടോമി ചങ്ങങ്കരി, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, ബാബു കപ്പക്കാല, ബ്ലോക്ക് പ്രസിഡന്റ് നിബു കോയിത്തറ എന്നിവർ നേതൃത്വം നൽകി.
ജോൺ ജേക്കബ് (കേരള കോൺഗ്രസ്,സ്‌കറിയ) ജില്ല സെക്രട്ടറി, ബെന്നി ജോസഫ് (കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ്), അനുപ് ഹൈലാൻഡ് (കെ.റ്റി.യു.സി, ജില്ലാ പ്രസിഡന്റ്), പി.ജെ സിയാബ് (കേരള കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി), ജോജിമോൻ ജോയി ( ജില്ലാ വൈസ് പ്രസിഡന്റ്) റോബിൻ ഫ്രാൻസിസ് (നിയോജകമണ്ഡലം സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലാണ് അമ്പതോളം പ്രവർത്തകർ ചേർന്നത്.