കട്ടപ്പന: പച്ചടി എസ്.എൻ എൽ.പി സ്‌കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു. എൽ.കെ.ജി മുതൽ നാല് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. പോസ്റ്റർ നിർമാണം, ദൃശ്യ പ്രദർശനം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. മനുഷ്യർ ആദ്യമായി ചന്ദ്രനിൽ എത്തിയതിനെക്കുറിച്ച് അദ്ധ്യാപകരുടെ നിർദേശപ്രകാരം കുട്ടികൾ തന്നെ ക്ലാസെടുത്തു. ഓരോ ക്ലാസുകളുടെയും പ്രവർത്തനങ്ങൾ സ്‌കൂളിന്റെ യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്തു. ഹെഡ്മാസ്റ്റർ പി.കെ. ബിജു നേതൃത്വം നൽകി.