കട്ടപ്പന: ആദ്യകാല ഡ്രൈവിംഗ് പരിശീലകനും കട്ടപ്പന സുനിജ ഡ്രൈവിംഗ് സ്‌കൂൾ ഉടമയുമായ ഐ.ടി.ഐ. ജംഗ്ഷൻ ചെറിയകൊല്ലപ്പള്ളിയിൽ സി.ആർ. ദിവാകരൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ ജഗദമ്മ കാഞ്ഞിരപ്പള്ളി കരിങ്ങാഴക്കൽ കുടുംബാംഗം. മക്കൾ: സി.ഡി. പ്രിയ (അസിസ്റ്റന്റ് പ്രൊഫസർ, ലബ്ബക്കട ജെ.പി.എം. കോളേജ്), പ്രീതി, സി.ഡി. പ്രബീഷ് (സിവിൽ പൊലീസ് ഓഫീസർ, പൈനാവ്), അപർണ. മരുമക്കൾ: ബൈജു കളിയിലെഴുകത്ത് ഇടിഞ്ഞമല (സിവിൽ എക്‌സൈസ് ഓഫിസർ, കാമാക്ഷി), നീതു തറമേൽത്തറയിൽ (അണക്കര), അജേഷ് കൃഷ്ണൻ പരീക്കൽ വാഴത്തോപ്പ് (ക്രൈംബ്രാഞ്ച്, പൈനാവ്).