വൈക്കം : എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിജയം നേടിയ സ്‌കൂളുകളെ വെച്ചൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. വെച്ചൂർ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുമോദനയോഗം പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. മികച്ച വിജയം നേടിയ ദേവിവിലാസം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, കുടവെച്ചൂർ സെന്റ് മൈക്കിൾസ്, വെച്ചൂർ പുത്തൻപാലം ഗവ.ഹൈസ്‌കൂൾ എന്നിവടങ്ങളിലെ അദ്ധ്യാപകരെയാണ് ആദരിച്ചത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോജി ജോർജ്, പഞ്ചായത്ത് അംഗങ്ങളായ ഗീത സോമൻ, സ്വപ്നമനോജ്, ആൻസിതങ്കച്ചൻ, ശാന്തിനി, പഞ്ചായത്ത് സെക്രട്ടറി എസ്.കെ.രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.