വൈക്കം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കയർ തൊഴിലാളി ഫെഡറഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇന്ന് വൈക്കം കയർ പ്രോജക്ട് ഓഫീസ് പടിക്കൽ നിൽപ്പ് സമരം നടത്തും. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് യു.ബേബി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് അക്കരപ്പാടം ശശി പ്രസംഗിക്കും.