വൈക്കം: കൊവിഡ് 19 സാമ്പത്തികമായി തകർത്ത കുടുംബങ്ങളിൽ പഠനം വഴിമുട്ടിയ വിദ്യാർത്ഥികൾക്ക് താങ്ങായി ശ്രീമഹാദേവ കോളേജിൽ ടീച്ച് എ പുവർ പദ്ധതിക്ക് തുടക്കമായി. സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള , പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികൾക്ക് ഡിഗ്രി പഠനവും തൊഴിൽ ഉറപ്പു വരുത്തുവാനുള്ള മാർഗനിർദ്ദേശവും പദ്ധതിയിൽ നൽകും.

സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ബി.എ ,ബി.ബി.എ ,ബി കോം ,എം കോം കോഴ്‌സുകളിൽ പൂർണമായും സൗജന്യ പഠനം ഇതിലൂടെ ലഭ്യമാക്കും . താല്പര്യമുള്ള വിദ്യാർത്ഥികൾ www.smcvaikom.com എന്ന വെബ് സൈ​റ്റിലൂടെ അപേക്ഷ സമർപ്പിക്കണം
അർഹരായ വിദ്യാർത്ഥികളെ ജനപ്രതിനിധികളും അഡ്വൈസറി ബോർഡ് അംഗങ്ങളും അദ്ധ്യാപകരും ചേർന്ന സമിതി തിരഞ്ഞെടുക്കും. പദ്ധതിയുമായി സഹകരിക്കാൻ തയാറുള്ളവർ കോളേജുമായി ബന്ധപ്പെടണം. ഇതിനായി എച്ച്.ഡി.എഫ്.സി ബാങ്ക് വൈക്കം ശാഖയിൽ 50200035489451 എന്ന നമ്പരായി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഗൂഗിൾ പേവഴി 9447165765 എന്ന നമ്പരിലും പദ്ധതിക്കായി സംഭാവനകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 04829 225797, 9605038786 എന്നീ നമ്പരുകളിൽ അറിയാം.

പദ്ധതിയുടെ ഉദ്ഘാടനം ആദ്യ തുക അഡ്വൈസറി ബോർഡ് ചെയർമാൻ അനിൽ മഴുവഞ്ചേരിക്ക് കൈമാറി മാനേജിംഗ് കമ്മി​റ്റി ചെയർമാൻ ടി.ആർ.എസ് മേനോൻ നിർവഹിച്ചു. വൈസ് ചെയർമാൻ ഡോ.ഷഡാനനൻ നായർ, മോഹൻദാസ് വെച്ചൂർ , ഷൈൻ കുമാർ, വി.ആർ.സി നായർ, സെ​റ്റിന പി പൊന്നപ്പൻ ,ബി.മായ, ശ്രീജ എം.എസ്, ആദർശ് എം.നായർ എന്നിവർ പ്രസംഗിച്ചു.