വൈക്കം : ന്യൂഇന്ത്യ അഷ്വറൻസ് കമ്പനി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മി​റ്റി നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ടാബുകൾ വിതരണം ചെയ്തു. വൈക്കം ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ സംസ്ഥാന പ്രസിഡന്റ് സെബാസ്​റ്റ്യൻ ജോൺ പേരയിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജോൺ.എസ് ടാബ് ഏ​റ്റുവാങ്ങി. വൈക്കം ബ്രാഞ്ച് മാനേജർ ആർ. രവീന്ദ്രനാഥ് , അദ്ധ്യാപക പ്രതിനിധികളായ ടോം ജോസ്, പി.ജെ.ജോമോൻ, സി.ജെ.രവി, സാജു ജോസഫ് എന്നിവർ പങ്കെടുത്തു.