മുണ്ടക്കയം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മുരിക്കുംവയൽ 9ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും, യൂത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ആദരിച്ചു. 25 കുട്ടികൾക്കാണ് അവാർഡ് നൽകിയത്. വാർഡ് മെമ്പർ സിനിമോൾ തടത്തിൽ, യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസി, കോൺഗ്രസ് സൈബർ മീഡിയ പ്രവർത്തക ജിഷ ജയപ്രകാശ്, കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് വൈസ് പ്രസിഡന്റ് ബി.ജയചന്ദ്രൻ, കോൺഗ്രസ് വാർഡ് സെക്രട്ടറി അഖിൽ എം.എസ്, യൂത്ത് കോൺഗ്രസ് വാർഡ് സെക്രട്ടറി ഷുക്കൂർ, പ്രസിഡന്റ് അഭിനന്ദ്, 7 ാം വാർഡ് മെമ്പർ ജാൻസി തൊട്ടിപ്പാട്ട്, നവാസ്, ഓമന രാജു, തങ്കമണി ടീച്ചർ, സുഭാഷ്, ഹാഷിം, അഭിജിത്ത് എന്നിവർ പങ്കെടുത്തു.