aana

മുണ്ടക്കയം : പുഞ്ചവയൽ മുന്നോലി ചതുപ്പ് മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായി. കൂട്ടമായി എത്തുന്ന കാട്ടനകൾ കൃഷിയിടങ്ങളിൽ വൻ നാശനഷ്ടമാണ് ഉണ്ടാക്കുന്നത്. നാട്ടുകാരുടെ നിരന്തരമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് നാളുകൾക്ക് മുൻപ് സോളാർ വേലികൾ സ്ഥാപിച്ചത്. മതിയായ അറ്റകുറ്റപണികൾ നടത്താതെ വേലികൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് വേലികൾ തകർത്താണ് ആനകൾ ജനവാസ മേഖലയിലെത്തുന്നത്. കഴിഞ്ഞ ദിവസം എത്തിയ കാട്ടനകൾ ചക്കുംകുഴിയിൽ സുധാകാരന്റെ കൃഷിയിടത്തിലെ വിളകൾ നശിപ്പിച്ചു. കവുങ്ങ്, വാഴ, ജാതി, തുടങ്ങിയ കൃഷികൾ പിഴുതെറിഞ്ഞ അവസ്ഥയിലാണ്. ജനങ്ങൾ പുറത്ത് ഇറങ്ങാനും ഭയമാണ്. മുൻപ് രാത്രി കാലങ്ങളിൽ മാത്രമുണ്ടായിരുന്ന ആനകളുടെ സാന്നിദ്ധ്യം ഇപ്പോൾ പകൽ സമയത്തും ഉണ്ട്.

കാട്ടുപന്നിയും തലവേദന
കാട്ടാനകളെ കൂടാതെ കാട്ടുപന്നിശല്യവും മേഖലയിയിൽ രൂക്ഷമാണ്. കൂട്ടമായി എത്തുന്ന കാട്ടുപന്നികൾ കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നു. അടിയന്തിരമായി സോളാർ വേലികൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തന സജ്ജമാക്കണമെന്നാണാവശ്യം. കൂടാതെ കാട്ടനകൾ പതിവായി എത്തുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കിടങ്ങുകൾ നിർമ്മിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.