മുണ്ടക്കയം: മഹാത്മാഗാന്ധി സർവകലാശാലയുടെ 2020-21 അധ്യയനവർഷത്തെ മികച്ച എൻ.എസ്.എസ് പ്രവർത്തനങ്ങൾക്കുള്ള പ്രശംസാപത്രം മുണ്ടക്കയം മുരിക്കുംവയൽ ശ്രീ ശബരീശ കോളേജിന്. കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വാണി മരിയ ജോസിനും പുരസ്‌കാരം ലഭിക്കും. നാഷണൽ സർവീസ് സ്‌കീമിലൂടെ ട്രൈബൽ ഗ്രാമങ്ങളിൽ കോളേജിലെ വിദ്യാർത്ഥികൾ നടപ്പാക്കിയ ബഹുമുഖ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സർട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷൻ ലഭിച്ചിരിക്കുന്നതെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.വി.ജി ഹരീഷ്‌കുമാർ അറിയിച്ചു.14 കോളേജുകൾക്കാണ് ഇത്തവണ മികച്ച പ്രവർത്തനങ്ങൾക്കുള്ള പ്രശംസാപത്രം ലഭിക്കുന്നത്.