cash

കോട്ടയം: കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ആയുർവേദം, ഹോമിയോ, ഡന്റൽ, പാരമ്പര്യ ചികിത്സ, സിദ്ധ, യുനാനി, മർമ്മ വിഭാഗങ്ങൾ, ആശുപത്രിയോടൊപ്പം സ്വതന്ത്രമായി പ്രവർത്തിക്കുന്ന ലബോറട്ടറികൾ, ബ്ലഡ് ബാങ്കുകൾ, കാത്ത് ലാബുകൾ എന്നിവിടങ്ങളിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് മിനിമം വേതന ഉപദേശക ഉപസമിതി തെളിവെടുപ്പ് നടത്തി.

കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന തെളിവെടുപ്പിൽ സമിതി അംഗങ്ങളായ കെ.പി സഹദേവൻ, കെ.കെ വിജയകുമാർ, ജെ ഉദയഭാനു, യു.പോക്കർ, എം. സുരേഷൻ, ജോസ് കാവനാട്, കോട്ടയം ജില്ലാ ലേബർ ഓഫീസർ പി.ജി. വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. തൊഴിലാളികളും തൊഴിലുടമകളും ഉള്‍പ്പെടെ 22 പേർ തെളിവു നല്‍കി.