മുണ്ടക്കയം: ഇന്നലെ പുലർച്ചെയുണ്ടായ കാറ്റിൽ കോരുത്തോട് പഞ്ചായത്തിൽ വ്യാപക കൃഷിനാശം. അടുപ്പുകല്ലേൽപടി, പത്തേക്കർ പ്രദേശങ്ങളിലാണ് കാറ്റ് വീശിയത്. പൊന്മലക്കുന്നേൽ ബിനുവിന്റെ കാലിത്തൊഴുത്ത് മരം വീണു തകർന്നു. കാറ്റിൽ ഷീറ്റുകൾ പറന്നു പൊങ്ങിയും നാശമുണ്ടായി. മറ്റപ്പള്ളി സാബു, പൂവത്തുംമൂട്ടിൽ വക്കച്ചൻ, തൊട്ടിപ്പാട്ട സാബു, ഡയസ് കൊച്ചുപുരയ്ക്കൽ, വാണിയപ്പുരയ്ക്കൽ സാബു, കുന്നപ്പള്ളിയിൽ മേരി, വാഴാംപറമ്പിൽ സാബു തുടങ്ങിയവരുടെ പുരയിടങ്ങളിലാണ് കൃഷി നാശം സംഭവിച്ചത്. റബർ മരങ്ങൾ കടപുഴകി വീണു. വാഴ, കൊക്കോ കൃഷികളും നശിച്ചു.