കാണക്കാരി : പഞ്ചായത്തിലെ 11 -ാം വാർ‌ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് ഒരുലക്ഷം രൂപ നൽകി. വാർഡിലെ കുടുംബശ്രീ അംഗങ്ങൾ നാൽപ്പതിനായിരവും, പഞ്ചായത്തംഗവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കാണക്കാരി അരവിന്ദാക്ഷൻ 25000 രൂപയും, പതിനൊന്നാം വാർഡ് ശ്രേയസ് നഗർ റസിഡൻസ് വെൽഫെയർ അസോസിയേഷൻ 20,000 രൂപയും എൻ.സി.പി മണ്ഡലം ഭാരവാഹികൾ 12500 രൂപയുമാണ് സമാഹരിച്ചത്. തുക കാണക്കാരി അരവിന്ദാക്ഷൻ മന്ത്രി വി.എൻ വാസവന് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് മിനു മനോജ് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഉപഹാരം വിതരണം ചെയ്‌തു.