പൊൻകുന്നം : ചിറക്കടവ് മറ്റത്തിൽപ്പടി പാലം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്ന് നിർമ്മാണ കമ്പനി അറിയിച്ചു. ഒരുമാസം മുൻപാണ് നിലവിലുണ്ടായിരുന്ന പാലം പൊളിച്ചത്. ഇതോടെ ഇതുവഴിയുള്ള കാൽനടയാത്രയും ദുസ്സഹമായിരുന്നു. ഗതാഗതം നിരോധിച്ച് വാഹനങ്ങൾ ഇടുങ്ങിയ വഴിയിലൂടെ തിരിച്ചുവിടുകയായിരുന്നു. ഇതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നെങ്കിലും പകരം സംവിധാനങ്ങളൊരുക്കിയില്ല. രണ്ടാഴ്ചയ്ക്കകം പാലം നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു കമ്പനി ആദ്യം അറിയിച്ചിരുന്നത്. കാലാവധി കഴിഞ്ഞിട്ടും പണി 50 ശതമാനം പോലും നടന്നില്ല. മഴ ശക്തമായാൽ നിർമ്മാണം ഇനിയും നീണ്ടുപോയേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നു.