കട്ടപ്പന: വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ കട്ടപ്പന നഗരസഭ ആഫീസ് പടിക്കൽ ധർണ നടത്തി. വഴിയോര കച്ചവടം പുനസ്ഥാപിക്കുക, ആശ്വാസ നടപടികൾ സ്വീകരിക്കുക, മുഴുവൻ തൊഴിലാളിളേയും സർവേയിൽ ഉൾപ്പെടുത്തുക, ഭ്രാന്തമായ സ്വകാര്യവത്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സി.ഐ.ടി.യു. ജില്ലാ കമ്മറ്റി അംഗം എം.സി. ബിജു ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം പി. ജെ. ജിജിമോൻ നേതൃത്വം നൽകി.