കട്ടപ്പന: ബ്ലോക്ക് പഞ്ചായത്ത് സംയോജിത നീര്‍ത്തട വികസന പദ്ധതിയുടെ ഭാഗമായി 15 ലക്ഷം രൂപ ചെലവഴിച്ച് ഉപ്പുതറ ചീന്തലാറില്‍ കുടിവെള്ള പദ്ധതി ആരംഭിക്കുന്നു. നിര്‍മാണോദ്ഘാടനം വാഴൂര്‍ സോമന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് സ്‌കറിയ അദ്ധ്യക്ഷത വഹിച്ചു. പശുപ്പാറ ഡിവിഷന്‍ അംഗം നിക്‌സണ്‍ പി, പഞ്ചായത്ത് അംഗം മിനി രാജു, തൊഴിലാളി യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.