പാലാ: കൊവിഡ് വാക്‌സിൻ എടുക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കി പാലാ മാർ സ്ലീവാ മെഡിസിറ്റി . ഞായറാഴ്ച രാവിലെ 10 മുതൽ 4 മണി വരെയാണ് വാക്‌സിൻ എടുക്കാൻ അവസരം. cowin പോർട്ടൽ വഴി ഇന്ന് വൈകുന്നേരം 4 മുതൽ സ്ലോട്ടുകൾ ബുക്ക് ചെയ്യാം. cowin.gov.in ൽ ലോഗിൻ ചെയ്തതിനു ശേഷം 686584 എന്ന പിൻ കോഡ് ഉപയോഗിച്ച് സെർച്ച് ചെയ്ത് മാർ സ്ലീവാ മെഡിസിറ്റി പാലാ സെലക്ട് ചെയ്യാം. 700 രൂപയാണ് വാക്സിനേഷൻ ഫീസ്. വാക്‌സിൻ എടുക്കാൻ വരുന്നവർ ആധാർ കാർഡ് കരുതണം. സ്‌പോട് രജിസ്‌ട്രേഷനുള്ള സൗകര്യവുമുണ്ടാകും.