പാലാ: ഇതെന്ത് മോശമാണ് നഗരഭരണാധികാരികളെ, ടൗണിന്റെ ഒത്തനടുക്ക് ഒരു റോഡ് ആകെ തകർന്ന്, കുണ്ടും കുഴിയും വെള്ളക്കെട്ടുമായി ഇങ്ങനെ... പറഞ്ഞു വരുന്നത് കൂട്ടിയാനി റോഡിന്റെ കാര്യം തന്നെ. ഇതൊന്നു നന്നാക്കണേ, അധികം വൈകാതെ... ടൗണിന്റെ മധ്യഭാഗത്ത് മെയിൻ റോഡിനെ റിവർവൃൂ റോഡുമായി ബന്ധിപ്പിക്കുന്ന കൂട്ടിയാനി റോഡ് ഏറെക്കാലമായി തകർന്നനിലയിലാണ്. ഓട ഇല്ലാത്തതിനാൽ ഒറ്റ മഴയ്ക്കു തന്നെ ഈ റോഡിൽ ഒരടിയോളം വെള്ളം കെട്ടി നിൽക്കും. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടക്കാരുടെ ദേഹത്തേക്കും, വസ്ത്രങ്ങളിലേയ്ക്കും, ചെളിവെള്ളത്തിന്റെ അഭിഷേകം. ഇരുവശങ്ങളിലുള്ള കടക്കാർക്കും രക്ഷയില്ല. ചെളിവെള്ളം വീണ് കടയിലെസാധനങ്ങൾ നശിക്കുകയാണ് .വെള്ളം കെട്ടി നിൽക്കുന്നതു മൂലം റോഡിലെ കുഴികളിൽ ഇരുചക്രവാഹന യാത്രക്കാർ മറിഞ്ഞു വീണ് അപകടവും പതിവാണ്.
ഉടൻ നന്നാക്കണം
വെള്ളക്കെട്ട് ഒഴിവാക്കാൻ ഓട നിർമ്മിക്കുന്നതിനും ,തകർന്ന റോഡ് റിടാറിംഗ് നടത്തുന്നതിനും ആവശൃമായ നടപടികൾ നഗരസഭാധികാരികൾ ഉടൻ
സ്വീകരിക്കണമെന്ന് പാലാ പൗരാവകാശസമിതി പ്രസിഡണ്ട് ജോയി കളരിക്കലിന്റെ അദ്ധൃക്ഷതയിൽ കൂടിയ യോഗം ആവശൃപ്പെട്ടു.
ഈ വിഷയം പല തവണ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ് .ഇനിയും പരിഹരിക്കാത്ത പക്ഷം മുനിസിപ്പൽ ഓഫീസിനു മുന്നിൽ സമരം നടത്താനും പാലാ പൗരാവകാശസമിതി തീരുമാനിച്ചു അഡ്വ.സിറിയക് ജെയിംസ് ,സെക്രട്ടറി തോമസ് ഗുരുക്കൾ ,കെ.എസ്.അജി, ,എസ്.ആർ.ഷമൽ,റ്റി.കെ.ശശിധരൻ എന്നിവർ സംസാരിച്ചു.
കൂട്ടിയാനി റോഡ് നന്നാക്കുന്നതിന് 75000 രൂപാ നീക്കിവെച്ചിട്ടുണ്ട്. മഴ മാറിയാലുടൻ റോഡ് ടാർ ചെയ്യും
ബിജി ജേജോ കുടക്കച്ചിറ, പാലാ നഗരസഭാ ടൗൺ വാർഡ് കൗൺസിലർ
ഫേട്ടോ
തകർന്ന കൂട്ടിയാനി റോഡ്