പാലാ : ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ പാലാ മുതൽ ഈരാറ്റുപേട്ട വരെയുള്ള ഭാഗത്തെ റോഡിലെ അപകടക്കെണികളായ കുഴികൾ അടച്ചു തുടങ്ങി. നിരവധി ഇരുചക്ര വാഹനങ്ങൾ പനയ്ക്കപാലത്തും, അമ്പാറയിലും അപകടത്തിൽപ്പെട്ടിരുന്നു. പൊതുമരാമത്ത് വകുപ്പ് പാലാ അസി.എക്‌സിക്യുട്ടിവ് എൻജിനിയർ എൽ.സന്തോഷിന്റെ നേതൃത്വത്തിലാണ് ജോലികൾ നടക്കുന്നത്.