ടി.വി പുരം : ടി.വി പുരം പഞ്ചായത്തിലെ ഇക്കോഷോപ്പിന്റെ പ്രവർത്തനം പുന:രാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കവിതാ റെജി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ.തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഓഫിസ് വളപ്പിൽ പ്രവർത്തിച്ചിരുന്ന ഷോപ്പിന്റെ പ്രവർത്തനം ഏതാനും മാസങ്ങളായി നിലച്ചിരിക്കുകയായിരുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പച്ചക്കറിയടക്കം കൃഷി ചെയ്യുന്ന കർഷകരുടെ ഉത്പന്നങ്ങൾ വി​റ്റഴിക്കാൻ പൊതുവിപണിയില്ലാത്തത് കർഷകർക്കും തിരിച്ചടിയായിരുന്നു. സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാന്മാരായ വി.കെ.ശ്രീകുമാർ ,അനിയമ്മ അശോകൻ, വാർഡ് മെമ്പർമാരായ കെ.ടി.ജോസഫ്, സീമാ സുജിത്ത്, സൂനമ്മബേബി, ഗീതാജോഷി, കൃഷി അസിസ്​റ്റന്റ് ഡയറക്ടർ പി.പി.ശോഭ, കൃഷി ഓഫീസർ ജ്യോതി നാരായണൻ, ഇക്കോ ഷോപ്പ് ഭാരവാഹികളായ ജോൺസൺ തുരുത്തൂർ, ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.