വൈക്കം : കൊവിഡിന്റെ പശ്ചാത്തലത്തിൽ തദ്ദേശസ്ഥാപനങ്ങളിൽ കെട്ടിട നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 31 വരെ ദീർഘിപ്പിച്ചു. വൈക്കം നഗരസഭയിലെ നികുതി കുടിശികയുള്ളവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി പ്രോസിക്യൂഷൻ നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് സെക്രട്ടറി അറിയിച്ചു.