ചങ്ങനാശേരി : സ്വാമി പ്രകാശാനന്ദയുടെ സമാധിയോടനുബന്ധിച്ച് 41-ാം ദിവസമായ യതിപൂജാ ദിനം ആഗസ്റ്റ് 16ന് മോക്ഷ പ്രാർത്ഥനാ ദിനമായി ആചരിക്കാൻ എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ കൗൺസിൽ തീരുമാനിച്ചു. 16 ന് വൈകിട്ട് 6 ന് യൂണിയൻ പരിധിയിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും വിളക്കു കൊളുത്തി മോക്ഷ പ്രാർത്ഥന നടത്തണമെന്ന് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അറിയിച്ചു.