വൈക്കം : കയർ തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കുക, സംഘങ്ങൾക്ക് നിറുത്തിവച്ചിരിക്കുന്ന സാമ്പത്തിക സഹായം ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കയർ തൊഴിലാളി ഫെഡറഷൻ ഐ.എൻ.ടി.യു.സി ജില്ലാ കമ്മി​റ്റിയുടെ നേതൃത്വതത്തിൽ വൈക്കം കയർ പ്രോജക്ട് ഓഫീസ് പടിക്കൽ തൊഴിലാളികൾ നില്പ് സമരം നടത്തി. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു.ബേബി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, ഡി. സി.സി സെക്രട്ടറി പി.വി.പ്രസാദ്, ട്രഷറർ ജയിജോൺ പേരയിൽ , ചന്ദ്രസേനൻ, വിവേക് പ്ലാത്താനത്ത്, ഇടവട്ടം ജയകുമാർ, ജി. രാജീവ്, സേവ്യർ ചി​റ്ററ, പി. ആർ. രത്‌നപ്പൻ, വൈക്കം ജയൻ, ഇ. എം. വിശാൽ., ജഗത അപ്പുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.