വൈക്കം : കെ.എസ്.ആർ.ടി.സി വൈക്കം ഡിപ്പോയിലെ 22 ഓളം സർവീസുകൾ നിറുത്തലാക്കിയതിനെതിരെ കോൺഗ്രസ് വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിപ്പോയിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അബ്ദുൾസലാം റാവുത്തർ, പി.വി.പ്രസാദ് , ട്രഷറർ ജയ്‌ജോൺ പേരയിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് വിവേക് പ്ലാത്താനത്ത്, ജനറൽ സെക്രട്ടറി ഇടവട്ടം ജയകുമാർ, ജി. രാജീവ്, ശ്രീരാജ് ഇരുമ്പെപള്ളി, വർഗ്ഗീസ് പുത്തൻചിറ, ജോർജ്ജ് വർഗ്ഗീസ്, യു. ബേബി , സന്തോഷ് ചക്കനാടൻ എന്നിവർ പ്രസംഗിച്ചു.