ഇളമ്പള്ളി : എസ്.എൻ.ഡി.പി യോഗം 4840-ാം നമ്പർ ഇളമ്പള്ളി ശാഖയിൽ പഠനോപകരണവിതരണം 27 ന് നടക്കും. കോട്ടയം യൂണിയൻ കൗൺസിലർ പി.വി.വിനോദ്, ശാഖാ പ്രസിഡന്റ് കെ.ജ്യോതിലാൽ, സെക്രട്ടറി പി.കെ.ശശി, വൈസ് പ്രസിഡന്റ് അനിൽകുമാർ, വനിതാസംഘം പ്രസിഡന്റ് ജയ അനിൽ, യൂണിയൻ കമ്മിറ്റി അംഗം പി.എസ്.രഘുനാഥൻ യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൗൺസിലർ അരുൺ.ജി തുടങ്ങിയവർ പങ്കെടുക്കും. രണ്ടുമാസം മുമ്പ് ശാഖാ ഓഫീസിൽ നടന്ന മോഷണശ്രമം തടയുന്നതിന് അവസരോചിതമായ ഇടപെടൽ നടത്തിയ സമീപവാസികളായ കരിമ്പോഴിൽ വീട്ടിൽ മാർട്ടിൻടോം,മൈക്കിൾ ടോം എന്നീ കുട്ടികളെ സ്‌നേഹോപഹാരം നൽകി ആദരിക്കും.