vaccin

പൊന്‍കുന്നം : കിടപ്പുരോഗികള്‍ക്കും അവരുടെ സഹായിക്കും വീടുകളിലെത്തി കൊവിഡ് വാക്സിന്‍ നല്‍കുന്നതിന്റെ താലൂക്ക്തല ഉദ്ഘാടനം പട്ടിമറ്റത്ത് നടന്നു. വിഴിക്കിത്തോട് മെഡിക്കല്‍ ഓഫീസര്‍ ഡോ.എബിന്‍ സണ്ണിയുടെ നേതൃത്വത്തിലുള്ള ടീമാണ് വാക്‌സിന്‍ നല്‍കുന്നത്. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. ആര്‍. തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി. ആര്‍ .അന്‍ഷാദ്, വാര്‍ഡ് അംഗം സിന്ധു സോമന്‍, കെ .സി . അജി കാലായില്‍, ഷംലാബീഗം, സിനി ചെറിയാന്‍, ദിവ്യാ ദിവാകരന്‍, റെയ്ച്ചല്‍ ജോണ്‍, ആശാ ചന്ദ്രന്‍ , ഷെബിന്‍, രാജീവ്, മനോജ്, അനീഷ് കെ. സമദ് എന്നിവര്‍ പങ്കാളികളായി.