കോട്ടയം: രാജ്യതലസ്ഥാനത്തെ സംയുക്ത കർഷക സംഘടനകളുടെ അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി ആവശ്യപ്പെട്ടു. കോട്ടയത്ത് കർഷക യൂണിയൻ (എം) നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റുകൾക്ക് കൃഷിയിടം പണയപ്പെടുത്താനുള്ള നീക്കം പരാജയപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ജോസ് പറഞ്ഞു. കർഷക യൂണിയൻ (എം) സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് അദ്ധ്യക്ഷത വഹിച്ചു. സ്റ്റീഫൻ ജോർജ് , അഡ്വ. വി.വി ജോഷി, വിജി എം തോമസ്, കെ.പി ജോസഫ്, മത്തച്ചൻ പ്ലാത്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു.