പാലാ : ആയുധനിർമ്മാണ കമ്പനി സ്വകാര്യവത്ക്കരണം അവസാനിപ്പിക്കുക, തൊഴിലാളി ദ്രോഹനടപടികൾ പിൻവലിക്കുക എന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയൻ പാലാ നിയോജകമണ്ഡലത്തിൽ 150 കേന്ദ്രങ്ങളിൽ ധർണ നടത്തി. പാലായിൽ നടന്ന ധർണ കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി ബേബി ഉഴുത്തുവാൽ ഉദ്ഘാടനം ചെയ്തു. പി.എം.ജോസഫ്,ജോസുകുട്ടി പൂവേലിൽ, പി.കെ.ഷാജകുമാർ, ലാലിച്ചൻ ജോർജ്, ടി.ആർ.വേണുഗോപാൽ, ഷോജി ഗോപി, സന്തോഷ് മണർകാട്, കെ.കെ.ഗിരീഷ്, ബാബു കെ ജോർജ്, അഡ്വ.ജോഷി ജേക്കബ്, ബിബിൽ പുളിയ്ക്കൽ, കെ.കെ.ദിവാകരൻനായർ, ഷാർളി മാത്യു, ബെന്നി ഉപ്പൂട്ടിൽ, ഷാജു ചക്കാലയിൽ, കുര്യാച്ചൻ മണ്ണാർമറ്റം, സിബി ജോസഫ്, പി.എം.പ്രമോദ്, സിബി പുന്നത്താനം, വി.ജി.സലി, വി.സി.പ്രിൻസ് തുടങ്ങിയവർ പ്രസംഗിച്ചു.