കെഴുവംകുളം : എൻ.എസ്.എസ് ഹൈസ്‌കൂളിൽ എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഓൺലൈൻ യോഗം ഗ്രാമപഞ്ചായത്തംഗം ലീലാമ്മ ബിജു ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എസ്.ശ്രീകല അദ്ധ്യക്ഷത വഹിച്ചു. കൊഴുവനാൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എ തോമസ് പൊന്നും പുരയിടം, കെഴുവങ്കുളം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് പി.എസ് സുരേഷ് കുമാർ, എസ്.എൻ.ഡി.പി ശാഖാ യോഗം പ്രസിഡന്റ് പി.എൻ.രാജു, സ്‌കൂൾ മുൻ ഹെഡ്മാസ്റ്റർ വി.അനിൽകുമാർ, അദ്ധ്യാപകൻ കെ. ആർ.സുരേഷ് കുമാർ, പി.ടി.എ അംഗം ബാബു എറയണ്ണൂർ എന്നിവർ സംസാരിച്ചു.