ചെറുവള്ളി; തർക്കം തീർന്നു. ആവശ്യത്തിന് വീതിയെടുത്ത് കിഴക്കേക്കവലകിഴക്കയിൽ ക്ഷേത്രം റോഡിന്റെ നിർമാണം തുടങ്ങി. ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടും വീതിയില്ലാത്തതിനാൽ വികസനപ്രവർത്തനം നടത്താനാവാതെ കിടന്ന റോഡിനാണ് ശാപമോക്ഷമായത്. റോഡിനിരുവശത്തു നിന്ന് കൈയേറ്റമുണ്ടായതാണ് വീതി കുറയാൻ കാരണമെന്ന് ആരോപണമുയർന്നിരുന്നു. പഞ്ചായത്തംഗം സിന്ധുദേവി റോഡിന്റെ ഗുണഭോക്താക്കളുമായി നടത്തിയ ചർച്ചയിൽ സ്ഥലം വിട്ടുകൊടുക്കാൻ എല്ലാവരും തയ്യാറായതോടെയാണ് റോഡിന്റെ നിർമാണം തുടങ്ങാനായത്. നിർമ്മാണോദ്ഘാടനം ക്ഷേത്ര കമ്മിറ്റി സെക്രട്ടറി സോമശേഖരൻ നായർ നിർവഹിച്ചു. വാർഡംഗം സിന്ധുദേവി, രാധാകൃഷ്ണൻ ഇരുമ്പുകുഴിയിൽ, പ്രമോദ് തകിടിക്കൽ, കല വിനോദ്, അപ്പുക്കുട്ടൻ നായർ, രാജപ്പൻ നായർ, അനിൽകുമാർ, വിജയൻ നായർ, ഹരീഷ്‌കുമാർ പാലേക്കുഴിയിൽ, ബിനോജ് തുടങ്ങിയവർ പങ്കെടുത്തു.