കോട്ടയം : ജില്ലാ റവന്യു എസ്റ്റാബ്ലിഷ്‌മെന്റിൽ എംപ്ലോയ്‌മെന്റ് ഓഫീസ് മുഖേന പി.ടി.എസ് തസ്തികയിൽ നിയമനത്തിന് നടത്തുന്ന അഭിമുഖത്തിൽ കൊവിഡ് രോഗികളും ക്വാറന്റൈനിൽ കഴിയുന്നവരും പങ്കെടുക്കരുതെന്ന് കളക്ടർ അറിയിച്ചു.

ഈ വിഭാഗങ്ങളിൽപ്പെടുന്നവർ 0481-2564800 എന്ന നമ്പരിൽ വിവരം അറിയിക്കണം. കൊവിഡ് ചികിത്സയിലോ ക്വാറന്റൈനിലോ ആയിരുന്നു എന്ന് തെളിയിക്കുന്ന രേഖ ആഗസ്റ്റ് 30നകം ഹാജരാക്കുന്ന മുറയ്ക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.