കോട്ടയം: കോടിമത സഹകരണ ബാങ്കിൽ വിദ്യാതരംഗിണി വായ്പാ പദ്ധതി സഹകരണ ജോ.രജിസ്ട്രാർ എൻ.അജിത് കുമാർ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്.ദേവരാജ്, ഭരണ സമിതി അംഗങ്ങളായ എസ്.ബിനോയ്, കെ.പി.രാജു, എം.കടക്കര, വി.എ.ഫ്രാൻസിസ്, എം.കെ.നാരായണൻ കുട്ടി, പി.കെ.കമലമ്മ, സൂസി ആന്റണി, സെക്രട്ടറി ഇൻ ചാർജ് വി.എൻ.പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.