പാലാ : എസ്.എൻ.ഡി.പി യോഗം 753ാം നമ്പർ പാലാ ടൗൺ ശാഖയിൽ ഇന്ന് കരിയർ ഗൈഡൻസ് സെമിനാറും എസ്. എസ്.എൽ.സി പുരസ്‌ക്കാര വിതരണവും നടക്കുമെന്ന് പ്രസിഡന്റ് പി.ജി.അനിൽകുമാർ, സെക്രട്ടറി ബിന്ദു സജി മനത്താനം എന്നിവർ അറിയിച്ചു. രാവിലെ 10.30 ന് നടക്കുന്ന സെമിനാർ പാലാ പൊലീസ് ഇൻസ്‌പെക്ടർ കെ.പി. ടോംസൺ ഉദ്ഘാടനം ചെയ്യും. ജെ.സി.ഐ നാഷണൽ ട്രയിനർ ബാബു വല്ലയിൽ ക്ലാസ് നയിക്കും. 12.30 ന് ശാഖാ പ്രസിഡന്റ് പി.ജി. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയവർക്കുള്ള അവാർഡുകൾ മാണി സി കാപ്പൻ എം.എൽ.എ വിതരണം ചെയ്യും. സെക്രട്ടറി ബിന്ദു സജി മനത്താനം സ്വാഗതവും, വൈസ് പ്രസിഡന്റ് നാരായണൻകുട്ടി അരുൺ നിവാസ് നന്ദിയും പറയും.