കട്ടപ്പന: ഹൈറേഞ്ചിനെ തണുപ്പിച്ച് വിറങ്ങലിപ്പിച്ച് കനത്ത മഴ തുടരുന്നു. നാശനഷ്ടങ്ങളില്ലെങ്കിലും ശമനമില്ലാതെ ശമനമില്ലാതെ മഴ പെയ്യുന്നത് ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. പെരിയാറിലും ജലനിരപ്പുയർന്നിട്ടുണ്ട്. വിവിധ മേഖലകളിൽ മരങ്ങൾ കടപുഴകി വീണ് കൃഷിനാശമുണ്ടായി. വൻ മരങ്ങൾ കടപുഴകി വീണ് വളകോട് പ്ലാമൂട് മറ്റത്തിൽ ടോമിച്ചന്റെ പുരയിടത്തിലെ കൃഷികൾ നശിച്ചു. ഏകദേശം 3 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ ദിവസം വീശിയടിച്ച ശക്തമായ കാറ്റിലാണ് 40 ഇഞ്ചിൽപ്പരം വണ്ണമുള്ള വൻമരങ്ങൾ നിലംപൊത്തിയത്. ഏലം, കുരുമുളക്, കാപ്പി തുടങ്ങിയ കൃഷികളെല്ലാം നശിച്ചു. സമീപത്തെ പുരയിടങ്ങളിലും മരം വീണിട്ടുണ്ട്. ബാങ്ക് വായ്പയെടുത്താണ് ടോമിച്ചൻ കൃഷിയിറക്കിയത്.