ആനച്ചാൽ: കാറ്റിലും മഴയിലും ആനച്ചാൽ മന്നാക്കുടിയിൽ ഷൈജന്റെ വീടു തകർന്നു . വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.ശക്തമായ കാറ്റിലും മഴയിലും വീടു പൂർണമായും തകർന്നെങ്കിലും ആളപായം ഇല്ല .വലിയ ശബ്ദം കേട്ട് ഷൈജനും ഭാര്യ ഷിജിയും രണ്ടു മക്കളേയും കൂട്ടി പുറത്തിറങ്ങി ഓടിരക്ഷപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി ,കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസറും വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റും ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ചു.