കുമരകം: ബോട്ടുജെട്ടി തോട്ടിൽ വീണ്ടും പോള നിറഞ്ഞത് മത്സ്യ താെഴിലാളികൾക്കും ബോട്ട് സർവീസിനും പ്രതിസന്ധിയായി. ശക്തമായ കിഴക്കൻ കാറ്റിൽ കായലിൽ നിന്ന് പോള ഒഴുകി തോട് തിങ്ങി നിറഞ്ഞിരിക്കുകയാണ്. കിഴക്കൻ വെള്ളത്തിന്റെ ഒഴുക്കിൽ തോടുകളിലും ജലാശയങ്ങളിലുമുള്ള പോള ഒഴുകി കായലിലൂടെ കടലിലെത്തി നശിക്കേണ്ടതാണ്. എന്നാൽ കിഴക്കൻ വെള്ളത്തിന്റെ ഒഴുക്കിനെ വെല്ലുന്ന ശക്തമായ കാറ്റാണ് പോള നിറയാൻ കാരണം. പോള വാരി മാറ്റാൻ പദ്ധതികൾ ഇല്ലാത്തതിനാൽ പോള കായലിലേക്ക് തിരികെ ഒഴുകി മാറുന്നത് വരെ ജെട്ടി തോട്ടിലൂടെയുള്ള ബുദ്ധിമുട്ടാകും.