sthree

കോട്ടയം: വനിതാശിശു വികസന വകുപ്പ് നടപ്പാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതികളുടെ ഭാഗമായി മിത്ര 181 എന്ന പേരിൽ ഹെൽപ്പ് ലൈൻ സംവിധാനത്തിന് തുടക്കമായി. സ്ത്രീധന പീഡനങ്ങളും ഗാർഹിക പീഡനങ്ങളും സംബന്ധിച്ച പരാതികൾ നമ്പരിൽ ബന്ധപ്പെട്ട് അധികൃതരെ അറിയിക്കാം. ഹെൽപ്പ് ലൈനിന്റെ പ്രചാരണ പോസ്റ്ററും വിവാഹിതരാകുന്നവർക്ക് നൽകുന്നതിനുള്ള ആരോഗ്യ, കുടുംബക്ഷേമ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജിന്റെ സ്ത്രീധന വിരുദ്ധ സന്ദേശമടങ്ങിയ ആശംസാ കാർഡും ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ പ്രകാശനം ചെയ്തു. സബ് കളക്ടർ രാജീവ് കുമാർ ചൗധരി, എ ഡി എം ജിനു പുന്നൂസ്, ജില്ലാ വനിതാശിശുവികസന ഓഫീസർ പി. ബിജി എന്നിവർ പങ്കെടുത്തു.