നെടുംകുന്നം : എട്ടാം വാർഡ് കൊച്ചുവീരന്മലയിലെ കുന്നിടിയ്ക്കാനുള്ള ശ്രമത്തിനെതിരെ പ്രദേശവാസികൾ പ്രതിഷേധനവുമായി രംഗത്തെത്തി. കെട്ടിട നിർമാണത്തിന്റെ മറവിലാണ് പ്രദേശത്തെ കുന്ന് ഇടിയ്ക്കാനുള്ള ശ്രമം നടക്കുന്നത്. കുന്ന് ഇടിയ്ക്കുന്നതോടെ പ്രദേശത്ത് ജലക്ഷാമം രൂക്ഷമാകുമെന്നാണ് ആശങ്ക. നാട്ടുകാർ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകി.