scb-adimaly

അടിമാലി: അടിമാലി സർവ്വീസ് സഹകരണ ബാങ്കിൽ അംഗത്വ സമാശ്വാസ നിധി വിതരണം നടത്തി.കിടപ്പ് രോഗികളും മാരക രോഗങ്ങളും പിടിപ്പെട്ട് തുടർ ചികത്സ വേണ്ടി വരുന്ന ബാങ്ക് അംഗങ്ങൾക്ക് ആദ്യ ഗഡുവായി 26 സഹകാരികൾക്ക് അനുവദിച്ച 5, 10,000 രൂപ ബാങ്ക് ഓഡിറ്റോറിയത്തിൽനടന്ന ചടങ്ങിൽ സഹകരണ സംഘം അസി. രജിസ്ട്രാർ എം.ബി. രാജൻ വിതരണം ചെയ്തു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ജോൺ സി. ഐസക് , ബോർഡ് അംഗങ്ങൾ, സെക്രട്ടറി മോബി പ്രിസ്റ്റീജ് എന്നിവർ പങ്കെടുത്തു.