ohk

കോട്ടയം : ഓണക്കാല വില്പന ലക്ഷ്യമിട്ട് തൃശൂരിൽ നിന്ന് ചങ്ങനാശേരിയിൽ വിൽക്കുന്നതിനായി കാറിൽ എത്തിച്ച പത്തുകിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പനച്ചിക്കാട് കുഴിമറ്റം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കുട്ടനാട് കാവാലം ചെറുകര പണിക്കാത്തറ വീട്ടിൽ കിഷോർ മോഹൻ (30) ആണ് പിടിയിലായത്.

പരിശോധനയ്ക്ക് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.സൂരജ്, എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ വൈശാഖ് വി.പിള്ള, ഇൻസ്‌പെക്ടർ അമൽരാജൻ, എക്‌സൈസ് കമ്മിഷണർ സ്‌കാഡ് പ്രിവന്റീവ് ഓഫിസർ ഫിലിപ്പ് തോമസ്, കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ സുരേഷ്‌കുമാർ കെ.എൻ, എം.അസീസ്, ഷിജു.കെ, കോട്ടയം സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ രാജീവ്.കെ, ലാലു തങ്കച്ചൻ, പ്രവീൺ പി.നായർ, അഞ്ജിത്ത് രമേശ് എന്നിവർ നേതൃത്വം നൽകി. തമിഴ്‌നാട്ടിൽ നിന്ന് തൃശൂരിൽ എത്തിച്ച ശേഷം പൊതികളാക്കിയാണ് കഞ്ചാവ് എത്തിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.