വാഴൂർ: ബി.എം.എസ് സ്ഥാപന ദിനത്തോടനുബന്ധിച്ച് വാഴൂരിൽ കുടുംബസംഗമം നടത്തി. യോഗത്തിൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ആർ ഗോപകുമാർ അദ്ധ്യക്ഷനായി. കൊവിഡ് മൂലം മരണപ്പെട്ട ബി.എം.എസ് വാഴൂർ പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റും ടിംബർ തൊഴിലാളിയുമായിരുന്ന വി.ടി കുട്ടപ്പന്റെ കുടുംബത്തിനുളള സഹായധനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ വിജയകുമാർ കൈമാറി. ജില്ലാ പ്രസിഡന്റ് വി.എസ് പ്രസാദ്, ടി.എം നളിനാക്ഷൻ, ശ്യാം കൃഷ്ണൻ, പി.കെ മധു, കെ.എസ് ഹരികുമാർ, എം.ജി ശ്രീകുമാർ, കെ.വി പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു.