കട്ടപ്പന: വണ്ടൻമേട് സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുക്കാൻ കൈക്കൂലി നൽകിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഭരണസമിതി. ബാങ്കിന് ഇതുസംബന്ധിച്ച് യാതൊരു ബന്ധവുമില്ല. ആക്ഷേപമുന്നയിക്കുന്ന വലിയതോവാള സ്വദേശി വായ്പയ്ക്ക് ബാങ്കിൽ അപേക്ഷ നൽകിയിട്ടില്ല. വണ്ടൻമേട് പഞ്ചായത്തിന്റെ പരിധിയിലുള്ളവർക്ക് മാത്രമേ ബാങ്കിൽ നിന്ന് വായ്പയെടുക്കാൻ കഴിയൂ. പഞ്ചായത്തിന് പുറത്തു നിന്നുള്ളവർ അനർഹരാണ്. സഹകരണ ബാങ്കിന്റെ നിയമം അനുസരിച്ച് ഒരു വ്യക്തിക്ക് പരമാവധിയെടുക്കാൻ കഴിയുന്ന വായ്പ 10 ലക്ഷവും ഒരേക്കർ ഭൂമി പണയപ്പെടുത്തി അഞ്ച് ലക്ഷം രൂപയുമാണ്. എന്നാൽ ബാങ്കിനെ അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്ന് ബാങ്ക് പ്രസിഡന്റ് പി.കെ. രവി, വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി എബ്രഹാം, ബാങ്ക് ഭരണസമിതി അംഗങ്ങളായ ജോസ് പൂവത്തുമ്മൂട്ടിൽ, കെ.വൈ. ജോസ് എന്നിവർ പറഞ്ഞു.